മാര്‍ച്ച് പതിമൂന്ന് ശനി,മാര്‍ച്ച് പതിനാല് ഞായര്‍,മാര്‍ച്ച് പതിനാറു ഗുഡി പാവയുടെ അവധി .തിങ്കളാഴ്ച അവധി എടുത്താല്‍ നാലു ദിവസം തുടര്‍ച്ചയായി അവധി .നാട്ടില്‍ പോയി വരാനുള്ള സമയവും സാമ്പത്തികവും ഇല്ല . ഈ നാലു ദിവസം എങ്ങനെ തള്ളി നീക്കും എന്ന് ആലോചിച്ചു വിഷമിച്ചു ഇരിക്കുമ്പോള്‍ ആകസ്മികമായി ലതാമ്മയെ ചാറ്റില്‍ കണ്ടു . വല്ല സ്ഥലവും കാണാന്‍ പോയാലോ എന്ന് വെറുതെ ചോതിച്ചപ്പോള്‍ ലതാമ്മ വീടിലോട്ടു വിളിച്ചു .വന്നാല്‍ ഇച്ചിരി ചോറ് തരാം എന്ന് പറഞ്ഞു . വേവാത്ത വെളുത്ത അരി തിന്നു വയര്‍ കൊളം ആയി ഇരിക്കുന്നവന് ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം . വേറെ ഒന്നും ആലോചിച്ചില്ല , ലതാംമെടെ വീട്ടിലോട്ടു പോകാന്‍ തീരുമാനിച്ചു .അധികം താമസിയാതെ മാര്‍ച്ച് പതിമൂന്നിനു തന്നെ പരിപാടി ഫിക്സ് ചെയ്തു .ബോംബയിലെ ഉണ്ണികുട്ടന്‍ നിതീഷിനെയും ഉണ്ണികുട്ടി ബിന്ധ്യയെയും വിളിച്ചു . പ്രതീക്ഷിച്ച പോലെ മുടന്തന്‍ ന്യായം പറഞ്ഞു ബിന്ധ്യ മുങ്ങി . അവസാനം ഞാനും നിതീഷും മാത്രം .അങ്ങനെ ആ ദിവസം വന്നെത്തി .
ഇതിനിടയില്‍ അസൂയ മൂത്ത ചില താല്‍പര കക്ഷികള്‍ ബോംബയില്‍ ഹര്‍ത്താല്‍ ആണെന്നും ലതാംമെടെ വീടിലെ പാചക വാതകം തീര്‍ന്നു പോയെന്നും ഉള്ള കിംവധന്തികള്‍ പ്രചരിപ്പിച്ചിരുന്നു. എന്റെ പേരിനോട് സമയം ഉള്ള ഒരു വ്യക്തി ഇതില്‍ കാര്യമായ ഒരു പങ്കു വഹിച്ചു എന്ന് പിന്നീടു ഞാന്‍ അറിഞ്ഞു.
ഒടുവില്‍ ആ ദിനം വന്നെത്തി .അതിരാവിലെ ഉറക്കം എണീറ്റ ഞാന്‍ കുളിച്ചു വൃത്തി ആയി നിതീഷിനെ വിളിച്ചു.ആശാന്‍ ഉറക്കം എനീട്ടിട്ടില്ല .അഞ്ചാറ് പ്രാവശ്യം വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തു .ഒടുവില്‍ പന്ത്രണ്ടു മണിക്ക് കണ്ചൂര്‍ മാര്‍ഗ്റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഒത്തു ചേര്‍ന്ന് പോകാമെന്ന് പ്ലാന്‍ ചെയ്തു.ഞാന്‍ പന്ത്രണ്ടു മണിയോട് കൂടി സ്റ്റേഷനില്‍ എത്തി നിതീഷിനെ വിളിച്ചു .അപ്പോള്‍ അവന്‍ ധാ എത്തി എന്ന് മറുപടി വന്നു. കാത്തിരിപ്പിന്റെ ഒന്നര മണിക്കൂര്‍. ലതാംമെടെ ഫുഡ് കഴിക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ ക്ഷമാശീലം കൂടി വന്നു.സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ കല്ലും മുള്ളും ഉണ്ടാകുമല്ലോ. കടലില്‍ തിര എണ്ണുന്നത്പോലെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ട്രെയിനുകളുടെ എണ്ണം എടുത്തു ഞാന്‍ സമയം കളഞ്ഞു. ഒടുവില്‍ നിതീഷ് വന്നെത്തി .പിന്നെ ഒരുമിച്ചു ദാധരിലോട്ടു .
ഒടുവില്‍ ദാദര്‍ എത്തി.ജന നിബിടം ആയ ദാദര്‍ സ്റ്റേഷന്‍ .നല്ല പരിചയം ഉള്ളവര്‍ക്കും വഴി തെറ്റി പോകുന്ന അത്രേം തിരക്ക് .നിതീഷ് എന്ന ഗോവിന്റെ പിറകെ ഒരു കിടാവിനെ പോലെ ഞാന്‍ നടന്നു .എന്ത് പറഞ്ഞാലും ശെരി നിതീഷ്നുവഴി തെറ്റി .പിന്നെ ആ തിരക്കില്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഒടുവില്‍ ലക്ഷ്യത്തില്‍ എത്തി .അപ്പോഴേക്കും വയറ്റില്‍ നിന്ന് കോഴി കുഞ്ഞിന്റെ കരച്ചില്‍ കേട്ടു തുടങ്ങി.ഒരു നല്ല അങ്കത്തിനുള്ള തട്ട് ഒരുങ്ങി എന്ന് സാരം .
ദാദറില്‍ നിന്ന് ഒരു ടാക്സി എടുത്തു പ്രഭാ ധേവിയിലേക്ക്. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രഭാധേവിയില്‍ എത്തി.അങ്ങനെ ലക്‌ഷ്യം എത്തി .സമയം കളയാതെ ഫ്ലാടിലോട്ടു .അപ്പോഴേക്കും സൂര്യന്‍ ഉച്ച സ്ഥായിയില്‍ എത്തിയിരുന്നു .വിശപ്പും ദാഹവും കൊണ്ട് ഞാന്‍ ഒരു പരുവം ആയിരുന്നു .
ഒടുവില്‍ മുറിയില്‍ എത്തി .ഒരു വെള്ള ചെല ചുറ്റി ലതാമ്മ . അവിടെ ഉള്ള അപ്പൂപ്പനെനം മുടി വളര്‍ത്തിയ പയ്യനേം ആദ്യം പരിചയപെട്ടു .മുടി വളര്‍ത്തിയ പയ്യന്‍ കുടിക്കാന്‍ മധുരമുള്ള ഒരു സാദനംതന്നു .അത് കുടിച്ചത് അബദ്ധം ആയി എന്ന് പിന്നീടാണ് മനസ്സിലായത്. വിശപ്പ് കുറഞ്ഞു .അത് കുടിച്ചില്ല എങ്കില്‍ ഒരു തവണ കൂടി ചോറ് കഴിക്കാം ആയിരുന്നു.
ഒടുവില്‍ ആഹാര സമയം . ഒരു പ്ലേറ്റില്‍ അവിടിരുന്ന എല്ലാം എടുത്തു കൊണ്ട് ഞാന്‍ പോല്ലിംഗ് തുടങ്ങി . എന്ത് കഴിക്കണം എന്നു സംശയം .എല്ലാം ഒന്നിനൊന്നു മിച്ചം .പൈന്‍ ആപ്പിള്‍പുളിശ്ശേരി കഴിച്ചിട്ടും കഴിച്ചിട്ടും മതി ആകുന്നില്ല. ലതാമ്മ സ്നേഹം ചേര്‍ത്ത് ഇളക്കിയതു കൊണ്ടാണോ എന്തോ ഇത്രേം രുചി. ആഹാരത്തിനെ പറ്റി കൂടുതല്‍ വര്‍ണിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നീല്ല. അത് കൊണ്ട് ഇത്രെയും മാത്രമേ എഴുതുന്നുള്ളൂ. വയര്‍ നിറഞ്ഞിട്ടും പിന്നേം കഴിച്ചു .ശോ ആ മധുര വെള്ളം കുടിചില്ലയിരുന്നെങ്കില്‍ ഒരു പ്രാവശ്യം കൂടെ കഴിക്കാമായിരുന്നു.
പിന്നെ കാത്തിരിപ്പിന്റെ നേരം .ഉണ്ണി മാഷിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്.ഇടയ്ക്കു പായസം നുണഞ്ഞു കൊണ്ടിരുന്നു .ഒടുവില്‍ ഉണ്ണി മാഷ് എത്തി .സൂര്യന്‍ പടിഞ്ഞാറെ ചക്രവാളതിലോട്ടു യാത്ര പറഞ്ഞു തുടങ്ങിയപ്പോള്‍ ഫ്ലാറ്റിന്റെ മുകളില്‍ കയറി പ്രകൃതി ഭംഗി ആസ്വദിച്ച ശേഷം മടക്ക യാത്ര .അതിനു മുന്നേ ഉണ്ണി മാഷിന്റെ കൈ പുണ്യം കൊണ്ട് രുചിഭേദം വന്ന ഒരു ചായ .അത് കഴിച്ചുകഴിഞ്ഞപ്പോള്‍ വിണ്ടും ഉഷാറായി .
മടക്ക യാത്രയില്‍ ഒരു കാര്യം എനിക്ക് മനസ്സിലായി , ഉണ്നിമാഷും ലതാമ്മയും എനിക്ക് ഒരു പാട് പ്രിയപെട്ടവര്‍ ആയി എന്നു.
ഒടുവില്‍ ഒന്‍പതു മണിക്ക് തിരിച്ചെത്തി ഹോസ്റ്റലില്‍ ഫുഡ് കഴിക്കാന്‍ ഇരുന്നപ്പോള്‍ മുന്നില്‍ ഒണക്ക റൊട്ടിയും ധാലും .അത് കഴിചോണ്ടിരുന്നപോള്‍ ലതെമ്മേടെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിട്ട് നില്ക്കാന്‍ പറ്റുമോ എന്നു ആശിച്ചു " വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം" .
Subscribe to:
Post Comments (Atom)
" വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും.... വെറുതെ മോഹിക്കുവാന്‍ മോഹം...." - അവസാന വരി ഇങ്ങനായിരുന്ണേല്‍ കുറച്ചൂടെ ഭംഗി ആവുമായിരുന്നെന്നു തോന്നുന്നു.
ReplyDeleteathu viitupoyatha mashe
ReplyDelete