Sunday, November 8, 2009

ഒടുവില്‍ എന്ത് നേടി

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28, മുന്നാറില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയി സ്ഥാന കയറ്റം കിട്ടിയിട്ട് മൂന്ന് വര്ഷം തികഞ്ഞ ദിവസം.ഒരു സാദാരണ ദിവസം പോലെ കടന്നു പോയെങ്കിലും , അന്ന് രാത്രി കൊറേ ഏറെ ചോദ്യങ്ങള്‍ മനസ്സിലേക്ക് കടന്നു വന്നു.

ഞാന്‍ മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജ് നു വേണ്ടി എന്ത് ചെയ്തു ?

എനിക്ക് മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജ് എന്ത് നേട്ടം ഉണ്ടാക്കി തന്നു?

എന്നെ കൊണ്ടു മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജ് എന്ത് നേടി.

ഇതിന്റെ എല്ലാം ഉത്തരം വളരെ ലളിതം

ഒന്നുമില്ല

ആരും ഒന്നും നേടിയില്ല

ഞാനും ഒന്നും നേടിയില്ല

എവിടെ ആണ് പിഴവ് പറ്റിയത്

അറിവിന്റെ കുറവാണോ -- അല്ല എന്നാണ് എന്റെ വിശ്വാസം

ബുദ്ധിയുടെ കുറവാണോ -- അല്ല എന്നാണ് എന്റെ വിശ്വാസം

പിന്നെ എന്താണ്

അസൂയ ആണോ

എനിക്ക് പലരോടും അസൂയ ആണെന്ന് ആള്‍ക്കാര്‍ പറഞ്ഞു നടന്നിരുന്നു

ക്ലാസ്സില്‍ സ്ഥിരമായി പോകാന്‍ എനിക്ക് മടി ആയിരുന്നു. കാരണം താഴെ .
നിര്‍ജീവമായ മുഖങ്ങള്‍
എന്തോ കേള്ക്കുന്നു
എന്തോ എഴുതുന്നു
അതിനപ്പുറം ഒരു വികാരവും ഇല്ല

എങ്ങെനെ എങ്കിലും കുറെ മാര്‍ക്ക്‌ കിട്ടണം
ഒരു ജോലി എങ്ങിനെ എങ്കിലും തറ പെടുത്തണം
പ്രൊജക്റ്റ്‌ ഉം സെമിനാറും ഒപ്പികണം

ആറാം സെമസ്റ്ററില്‍ ഒരു ജോലി കിട്ടിയാല്‍ പിന്നെ ലോകം കീഴടക്കിയ ഭാവം.
എല്ലാരോടും ഒരു പുച്ച ഭാവം. പിന്നെ പഠിക്കണം എന്നോ , നല്ല മാര്‍ക്ക്‌ വേണമെന്നോ , പുതുതായി എന്തെങ്കിലും അറിയണം എന്നോ ഒരു താത്പര്യം ഇല്ല.
ഹാജര്‍ നില മാത്രം കണക്കു കൂട്ടി ക്ലാസ്സില്‍ കയറുന്നു.

വി ടി പണ്ടു എഴുതിയത് ഓര്‍ക്കുന്നു

ഏതൊരു മണ്ടനും വളരാം വലുതാകാം , അവന് ആഗ്രഹം ഉണ്ടായാല്‍ മാത്രം മതി.
ആ ആഗ്രഹം ഇല്ലെങ്കില്‍ പിന്നെ എത്ര മിടുക്കന്‍ ആയാലും വളര്ച്ച ഉണ്ടാകില്ല.

തുടരും

7 comments:

  1. " anaykundo anayude valipum ariyuuuuuuuuu"

    ReplyDelete
  2. oru pakwathayulla ezhuththukaarante style vannittund. chila yadharthyangal chilare nalla ezhuththukaaraakkum enn kettittund. any way go
    ahead.

    ReplyDelete
  3. സാര്‍ പലപ്പോഴും ആഗ്രഹമില്ലാഞ്ഞിട്ടില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു deadline chase അല്ലെ B.Tech? എങ്ങെനെ എങ്കിലും കുറെ മാര്‍ക്ക്‌ കിട്ടണം
    ഒരു ജോലി എങ്ങിനെ എങ്കിലും തരപ്പെടുത്തണം , പ്രൊജക്റ്റ്‌ ഉം സെമിനാറും ഒപ്പികണം. സത്യമായിട്ടും സാര്‍, ഇതിനു അപ്പുറത്ത് എന്തെങ്കിലും ചെയ്യാന്‍ സമയമെവിടെ? കൂടെ റെക്കോര്‍ഡ്‌ എഴുത്തും. That transition from First Year to fourth year can bring out the difference. Most of the students would want to "learn" things in the beginning. But either there is no time or there is no chance. [Now don't talk about the IEEE magazines housed in the Library and the Internet center. If we were to do ALL by ourselves, why should we have chosen a college study?] Then people slowly start giving up and join the crowd. That is what almost happened to me. But just that I did not give up completely!! I was able to do most things my heart liked which sadly most of my co-racers couldn't.

    What no one ever realize @ CEM is that a little boosting... little encouragement.. a little ... can make a lot of difference. If I did ever learn something in classrooms, that was just because of the attitude of those faculties. You were one of them. It will take real effort from both the sides to finally patch things up. Lets hope that, on that day we can re-read your questions and have better answers.

    ReplyDelete
  4. @jithin I doubt if its lack of time..its lack of effort and opportunity is how i saw it..and yeah things sure have to patch up among students and faculty..

    All the 'littles' mentioned above will go a long way to make things better in munnar..

    As for college study I think we need guidance and not spoonfeedin,in munnar its either starvin or spoonfeedin with a knife held at your throat.

    can tbe without saying one thing tho..you get to experience all kinds of ppl and behaviour there..rich cultural experience.;)

    ReplyDelete
  5. http://www.indiblogger.in/badges/spcb_aug07.png

    ReplyDelete
  6. പഠിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, എല്ലാം സ്വയം ചെയ്യാന്‍ കഴിവ് ഇല്ലാഞ്ഞിട്ടുമല്ല, പിന്നെയോ? അവിടെയാണ് നമ്മള്‍ "യൂണിവേഴ്സിറ്റി" എന്ന സംഭവത്തെ മനസിലാക്കേണ്ടത്.

    - ചില വിഷയങ്ങള്‍ (ഉദാ: operating systems പോലെയുള്ള...) എത്രയൊക്കെ പഠിച്ചാലും പുസ്തകം തുറന്നു വെച്ച് എഴുതിയാല്‍ പോലും മാര്‍ക്ക്‌ കിട്ടാന്‍ പ്രയാസമാണ്. കൊടുക്കാഞ്ഞിട്ടാണോ? ആരും പഠിക്കാഞ്ഞിട്ടാണോ? അതോ ആ വിഷയത്തിനു അങ്ങനെ ഒരു മാര്‍ക്കിംഗ് സമ്പ്രദായം ആയതാണോ?

    - പുസ്തകത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ എത്ര എഴുതിയാലും മാര്‍ക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല. അപ്പൊ പിന്നെ പഠിക്കാനുള്ള വിഷയത്തിന്റെ പുസ്തകം നോക്കി അത് മാത്രം കാണാതെ പഠിച്ചു എഴുതി മാര്‍ക്ക്‌ വാങ്ങാന്‍ അല്ലെ കുട്ടികള്‍ ശ്രമിക്കൂ? അല്ലാതെ ആ വിഷയത്തെ സംബന്ധിച്ച പുത്തന്‍ അറിവുകള്‍ ശേഖരിക്കാന്‍ അവര്‍ മിനക്കെടുമോ? ഒരിക്കലും ഇല്ല.

    എല്ലാ കോളേജ് ലൈബ്രറി കളിലും ഒരുപാട് പുത്തന്‍ മാസികകളും, പ്രബന്ധങ്ങളും ഒക്കെ ഉണ്ട്. പക്ഷെ അതൊക്കെ വായിക്കുന്നത് ഒരു ഉപയോഗവുമില്ലാത്ത സമയ നഷ്ട്ടം ആണെന്ന് കുട്ടികള്‍ക്ക് തന്നെ അറിയാം.

    - ജാംബവാന്‍ പഠിക്കുന്ന കാലത്തെ syllabus ആണ് ഇന്നും പഠിപ്പിക്കുന്നത്‌. ആര്‍ക്കാണ് ഗുണം? ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചിറങ്ങുന്ന ഒരു കുട്ടിക്ക് ആകെ C, C++ മാത്രമാണ് അറിയാവുന്നത്. ഇന്നത്തെ കാലത്ത് ഇത് രണ്ടും മാത്രം പഠിച്ച ആരും ഇന്‍ഫോസിസില്‍ തലകുത്തി മറിക്കാന്‍ പോകുന്നില്ല. ആവശ്യമുള്ള ഡോട്ട് നെറ്റ്, ജാവ, പേള്‍, പൈതോണ്‍, സ്കേല ഇങ്ങനെ അനവധി languages ഉള്ളപ്പോഴും ഇന്നും പഠിപ്പിക്കുന്നത്‌ 1990 ഇലെ Turbo C ആണ്. പിന്നെ, ഈ C++ തന്നെ, പുസ്തകത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതലോ, അല്ലെങ്കില്‍ പുറത്തു നിന്നോ എഴുതിയാല്‍ പോലും മാര്‍ക്ക്‌ കിട്ടില്ല.

    ചുരുക്കി പറഞ്ഞാല്‍, സാക്ഷാല്‍ ഡെന്നിസ് റിച്ചി വന്നിരുന്നു C /C ++ പേപ്പര്‍ എഴുതിയാലും ഇവിടത്തെ "യൂണിവേഴ്സിറ്റി" യില്‍ അയാള്‍ തോല്‍ക്കും.

    അപ്പൊ പിന്നെ ഒന്നാം ക്ലാസ്സിലെ കേട്ടെഴുത്ത് പരീക്ഷയെക്കാള്‍ കൂടുതല്‍ ഗുണം ഒന്നും തന്നെ ബി.ടെക് പരീക്ഷകള്‍ക്ക് ഇല്ലെങ്കില്‍ പിന്നെ കുട്ടികളില്‍ നിന്നും എന്ത് പ്രതീക്ഷിക്കാന്‍ ആണ്? അവരെ വേറെ വഴിക്ക് പറഞ്ഞു മനസിലാക്കുക, വേറെ നേരായ വഴിക്ക് നടത്തുക. അത്രയേ നമുക്ക് ചെയ്യാന്‍ കഴിയുള്ളൂ.

    ReplyDelete
  7. പഠിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, എല്ലാം സ്വയം ചെയ്യാന്‍ കഴിവ് ഇല്ലാഞ്ഞിട്ടുമല്ല, പിന്നെയോ? അവിടെയാണ് നമ്മള്‍ "യൂണിവേഴ്സിറ്റി" എന്ന സംഭവത്തെ മനസിലാക്കേണ്ടത്.